മെട്രോലിങ്ക് 3 റൂട്ടുകൾ കൂടി പുനരാരംഭിക്കുന്നു

ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്‌വർക്ക് ആയ മെട്രോലിങ്ക് ഒക്ടോബർ 31 ഞായറാഴ്ച മുതൽ 3 റൂട്ടുകളിൽ കൂടി സർവീസ് പുനരാരംഭിക്കും. റാസ്‌ ബു ഫോണ്ടാസ് (M126), അൽ വക്ര (M133), ഖത്തർ യൂണിവേഴ്‌സിറ്റി (M147) എന്നിവയാണ് പുതിയ റൂട്ടുകൾ.

ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുവിടാനുള്ള ലാസ്റ്റ് മെയിൽ കണക്ടിവിറ്റിയാണ് മെട്രോലിങ്ക്.

കോവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം പൂർണ്ണമായും നിർത്തിവച്ച മെട്രോലിങ്ക് സർവീസുകൾ വിവിധ ഘട്ടങ്ങളിലായി പുനരാരംഭിച്ചു കൊണ്ടിരിക്കുകയാണ്.

ഈയിടെ ഒനൈസ 65 ഏരിയ, ലെജ്ബൈലറ്റ് ഏരിയ, അൽ നാസർ, അൽ മിർകാബ് അൽ ജദീദ് തുടങ്ങിയ ഇടങ്ങളിലേക്ക് മെട്രോലിങ്ക് 3 പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു.

Exit mobile version