മെട്രോലിങ്ക് ബസ് സർവീസ് നാളെ മുതൽ 4 റൂട്ടുകളിൽ കൂടി

ദോഹ: ഖത്തർ റെയിലിലെ യാത്രക്കാർക്കായുള്ള മെട്രോലിങ്ക് ബസ് സർവീസുകൾ ജൂണ് 30, നാളെ മുതൽ നാല് പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് പുനരാരംഭിക്കുന്നു. അൽ വക്ര (എം132), ഒഖ്ബ ഇബ്‌നു നഫീ (എം123), ഉമ്മ് ഖുവൈലിന (എം139), അൽ ദോഹ അൽ ജദീദ (എം144) എന്നിവയാണ് സർവീസ് പുനരാരംഭിക്കുന്ന റൂട്ടുകൾ.

2 മുതൽ 5 വരെ കിലോമീറ്റർ ദൂരപരിധിക്കുള്ളിലുള്ള ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുപോകാനുള്ള ബസ് സർവീസ് ആണ് മെട്രോലിങ്ക്.

Exit mobile version