റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് കെഎംസിസി മഞ്ചേരി സൗജന്യ മെഡിക്കല്‍ ക്യാംപും വെയ്റ്റ് ലോസ് ചലഞ്ചും സംഘടിപ്പിച്ചു

ദോഹ: റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ കെ എം സി സി മഞ്ചേരി മണ്ഡലം കമ്മറ്റി സൗജന്യ മെഡിക്കല്‍ ക്യാംപും വെയ്റ്റ് ലോസ് ചലഞ്ചും സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാംപ് ഖത്തര്‍ കെ എം സി സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. കെ എം സി സി മഞ്ചേരി മണ്ഡലം പ്രസിഡന്റ് സല്‍മാന്‍ തുറക്കല്‍ അധ്യക്ഷത വഹിച്ചു.

റിയാദ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, കെ എം സി സി മലപ്പുറം ജില്ലാ ഭാരവാഹികളായ സവാദ് വെളിയംകോട്, അക്ബര്‍ മങ്കട തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വെയ്റ്റ് ലോസ് ചലഞ്ചില്‍ പങ്കെടുക്കുന്ന വിജയികള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version