ഇതിഹാസ താരങ്ങളും പ്രശസ്‌തരായ കൊണ്ടന്റ് ക്രിയേറ്റേഴ്‌സും പങ്കെടുക്കുന്ന ചാരിറ്റി ഫുട്‌ബോൾ ഗെയിമായ ‘മാച്ച് ഫോർ ഹോപ്പിൻ്റെ’ ടിക്കറ്റുകൾ ഇന്ന്, 2025 ജനുവരി 14 രാത്രി മുതൽ ലഭ്യമാകും.
2025 ഫെബ്രുവരി 14-ന് ഖത്തറിലെ 974 സ്റ്റേഡിയത്തിലാണ് മത്സരം. ഇവൻ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രാദേശിക സമയം രാത്രി 8 മണിക്ക് ടിക്കറ്റ് വിൽപ്പന ആരംഭിക്കും.
ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ക്യൂ ലൈഫ് സംഘടിപ്പിച്ച ആദ്യ മാച്ച് ഫോർ ഹോപ്പ് വൻ വിജയമായിരുന്നു. 34,000-ലധികം ആരാധകർ ഇത് തത്സമയം കണ്ടു, മൊത്തം വ്യൂവർഷിപ്പ് 22.5 ദശലക്ഷത്തിലെത്തുകയും ചെയ്‌തു.
ഇഎഎയ്‌ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനുള്ള മത്സരത്തിൽ കഴിഞ്ഞ വർഷത്തിലുണ്ടായിരുന്ന ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരും പുതിയ താരങ്ങളും ഉണ്ടാകും. ഈ വർഷത്തെ മത്സരം കൂടുതൽ വലുതായിരിക്കും.
മത്സരത്തിന് പുറമേ, ആരാധകരുടെ മീറ്റിംഗുകൾ, സ്‌പോർട്‌സ് ഇവൻ്റുകൾ, ജനപ്രിയ ക്രീയേറ്റേഴ്‌സുമായുള്ള തത്സമയ പോഡ്‌കാസ്റ്റുകൾ, മത്സര ദിവസം ഹാഫ്‌ടൈമിൽ തത്സമയ സംഗീത പ്രകടനം എന്നിവ പോലുള്ള ഒരാഴ്‌ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളും ഇവൻ്റിൽ ഉൾപ്പെടും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx