ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കണ്ണൂർ പെരിങ്ങാടി ഒളവിലം സ്വദേശിയും നിലവിൽ തലശ്ശേരി മത്തി പറമ്പ് പ്രദേശത്തെ താമസക്കാരനുമായ നങ്കണ്ടികുനി റഷീദ് (41) ആണ് ഇന്നലെ ഹമദ് ആശുപത്രിയിൽ മരിച്ചത്.

റുക്സാനയാണ് ഭാര്യ. പിതാവ്: കാസിം, മാതാവ് : ഐഷ, മക്കൾ: മുഹമ്മദ് റഹദിൽ (14), മുഹമ്മദ് അയാസ് (7). സഹോദരങ്ങൾ: റാഷിദ, ഷഫീഖ് (ദുബായ്). നിയമനടപടികൾക്ക് ശേഷം നാളെ രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version