ഖത്തറിൽ വാഹനമിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ വാഹനമിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു. ചാവക്കാട് സ്വദേശി മുഹമ്മദ് ഷാക്കിർ (23) ആണ് മരിച്ചത്. ഹിലാലിലെ ലുലു ഹൈപ്പർമാർക്കറ്റിന് സമീപം റോഡിലൂടെ നടന്നുപോകുന്നതിനിടെ വാഹനമിടിച്ചാണ് മരണം. രണ്ടു മാസം മുമ്പാണ് ജോലി തേടി ഷാക്കിർ ദോഹയിലെത്തുന്നത്. ഹിലാലിലെ ലുലു ജീവനക്കാരനായിരുന്നു.

കടപ്പുറം മാട്ടുമ്മലൽ പള്ളിക്ക് സമീപം പരേതനായ പുതിയവീട്ടിൽ മുഹമ്മദാലി ഹാജി പിതാവും നസിയ മാതാവുമാണ്. ഫൈസൽ, മുസ്തഫ, അൻസാർ  എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Exit mobile version