ഖത്തറിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലപ്പുറം കോട്ടക്കല്‍ സ്വദേശി മരിച്ചു. പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി സിറാജുദ്ദീന്‍ താഴേക്കാട്ട് ആണ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. 47 വയസ്സായിരുന്നു. വൃക്ക സംബദ്ധമായ അസുഖങ്ങളുമായി 12 ദിവസങ്ങൾക്ക് മുൻപ് അൽ വക്ര ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സിറാജുദ്ദീനെ, ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഹാർട്ട് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. മുൻപ് ദീർഘകാലം സൗദിയിലായിരുന്ന സിറാജുദ്ദീന്‍ ഒന്നരവർഷം മുൻപ് ഖത്തറിലെത്തുകയും വക്‌റയിലെ ഒരു ഇലക്ട്രിക്കല്‍ കടയിൽ ജോലി ചെയ്ത് വരികയുമായിരുന്നു.

ഭാര്യ ബുഷ്‌റ. മുഹമ്മദ് റിസാല്‍, മുഹമ്മദ് സമാല്‍ എന്നിവരാണ് മക്കൾ. സഹോദരന്‍ സിദ്ദീഖ് ഖത്തറിലാണ്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

Exit mobile version