ഖത്തറിൽ വാഹനാപകടം: മലയാളി ഡ്രൈവർ മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. തൃശ്ശൂർ ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം താമസിക്കുന്ന വട്ടം പറമ്പിൽ ഹമീദ് (62) ആണ് മരിച്ചത്. ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടം ഉണ്ടായത്. ഹമീദ് ഓടിച്ചിരുന്ന ബസ്സിൽ ട്രെയിലർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അൽബൈദ ട്രേഡിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

ഭാര്യ- ഷാഹിദ, മക്കൾ: അർഷ, അസ്ന, അനസ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version