വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം: മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു

വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. പൂയപ്പിള്ളി സ്വദേശി ജിതിൻ ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. 34 വയസ്സായിരുന്നു. ജിതിൻ ഓടിച്ചു പോകുകയായിരുന്ന ട്രെയിലർ സിഗ്നലിൽ നിർത്തിയെങ്കിലും പിന്നീട് മുന്നോട്ട് നീങ്ങിയില്ല. തുടർന്ന് പിന്നിലുള്ള വാഹനങ്ങളിലുള്ളവർ വന്നു നോക്കിയപ്പോൾ സ്റ്റിയറിങ്ങിൽ കുഴഞ്ഞുവീണ ജിതിനെ കാണുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബുവാണ് പിതാവ്. മാതാവ് ജയന്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version