ഖത്തറില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ഖത്തറില്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് ചാലിശ്ശേരി സ്വദേശി ഷമീര്‍ പരിക്കുന്നത്ത് അഹ്മദാണ് ഇന്ന് രാവിലെ ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്. 44 വയസ്സായിരുന്നു.

പനി ബാധിച്ച ഷമീർ സ്വകാര്യ ക്‌ളിനിക്കില്‍ ചികില്‍സ തേടിയെങ്കിലും ലാബ് പരിശോധനകളില്‍ അസ്വാഭാവികതകള്‍ കണ്ടതിനെ തുടര്‍ന്ന് ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഖത്തറില്‍ സ്‌കൈവേ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഷമീർ.

ഭാര്യ റെജുല. മക്കൾ: അസ് ലഹ്, മുസമ്മില്‍ അഹ് മദ്, അബ്ല. സഹോദരൻ നൗഷാദ് ദോഹയിലാണ്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi

Exit mobile version