ഖത്തറിൽ എറണാകുളം സ്വദേശി മരണപ്പെട്ടു

ഖത്തറില്‍ മലയാളി മരണപ്പെട്ടു. എറണാകുളം ജില്ലയിലെ പേരാവൂര്‍ സ്വദേശി ശ്രീകാന്ത് മാളിയക്കല്‍ ദാസന്‍ (44) ആണ് മരിച്ചത്. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ഭാര്യ നിമ. മകൾ നിവേദിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Exit mobile version