ഈ വെള്ളിയാഴ്ച കിക്ക്-ഓഫ് ആകാൻ പോകുന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ ഭാഗമായി വീണ്ടും ഉത്സവ നിറവിലേക്ക് വീഴാൻ ഖത്തറിന്റെ ആഘോഷഭൂമിക ലുസൈൽ ബൊലേവാദ്. ഹലോ ഏഷ്യ! എന്ന് പേരിട്ടിരിക്കുന്ന ഇവന്റ് നാളെ, ജനുവരി 10 ന് ആരംഭിക്കും. 2024 ഫെബ്രുവരി 10 വരെ തുടരും.
ആകർഷകമായ പരേഡുകൾ, ചടുലമായ വിപണികൾ, വൈവിധ്യമാർന്ന പാചകരീതികൾ, വർണ്ണാഭമായ നാടോടിക്കഥകൾ തുടങ്ങിയ പരിപാടികൾ ലുസൈൽ ബൊലേവാർഡിൽ സന്ദർശകരെ കാത്തിരിക്കുന്നു.
1.3 കിലോമീറ്റർ നീളത്തിൽ ‘കൺട്രി സോണുകൾ’ എന്ന സവിശേഷതയും ബൊലേവാഡിലുണ്ടാകും. ഖത്തർ, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ലെബനൻ എന്നിങ്ങനെ 24 കണ്ട്രി സോണുകൾ ആണ് സജ്ജീകരിക്കുക. എഎഫ്‌സി ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സാംസ്കാരിക ഇടങ്ങളാകും ഈ സോണുകൾ.
ലുസൈൽ ബൊലേവാഡിലെ പരിപാടികൾ 2024 ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ വൈകുന്നേരം 4 മുതൽ 12 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 7:15 വരെയും രാത്രി 9 മുതൽ 9:45 വരെയും രണ്ട് പരേഡുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ടൂർണമെന്റിന്റെ കിക്ക് ഓഫ് നടക്കുന്ന ജനുവരി 12 നും ഫൈനലായ ഫെബ്രുവരി 10 നും ലുസൈൽ സ്റ്റേഡിയത്തിൽ മത്സര ദിവസങ്ങളിലായതിനാൽ ബൊലേവാഡിലെ പരിപാടികൾ നടക്കില്ലെന്നും ലുസൈൽ സിറ്റി അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD