ഹൃദയാഘാതം: ദീർഘകാല ഖത്തർ പ്രവാസി മലയാളി മരണപ്പെട്ടു

ഖത്തറിൽ ഹൃദയാഘാതം മൂലം ദീർഘകാല മലയാളി പ്രവാസി മരണപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി തറയിൽ പരമേശ്വരൻ ബാബു (62) ആണ് മരിച്ചത്. 37 വർഷമായി മുക്കേനിസ് മസ്രയിൽ ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് റൂമിലെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയാണ് ഉണ്ടായത്. വിലാസിനി ഭാര്യയാണ്. മക്കൾ: വിബീഷ്, ബിനീഷ്, നിതീഷ്.

നടപടികൾ പൂർത്തിയായി മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ ഐസിഎഫ് വെൽഫെയർ സമിതി അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version