ദീർഘകാല ഖത്തർ പ്രവാസി മരണപ്പെട്ടു

പാലക്കാട്: ദീർഘകാലം ഖത്തറിൽ ജോലിചെയ്തിരുന്ന പാലക്കാട് പറളി അറബിക് കോളേജിന് സമീപം ആറ്റൂർ വളപ്പിൽ എ.എ. അബ്ദുലത്തീഫ് ഹൃദയാഘാതം മൂലം നിര്യാതനായി. ലിവിന് നാട്ടിൽ പോയതായിരുന്നു. ഖത്തറിലെ മൈദറിൽ മസ്ജിദ് അബുസ്വാലക്കടുത്ത് നാല്പത് വർഷത്തോളമായി പ്രവാസിയായിരുന്നു.

ഭാര്യ ഫാത്തിമ, മക്കൾ ആഫിറ, ആരിഫ, ആശിഫ്. മരുമക്കൾ അബ്ദുൽ റഷീദ്, മുഹമ്മദ് ഹനീഫ്, ആയിഷ ദിൽന.

മയ്യത്ത് ഇന്നലെ വൈകുന്നേരം പറളി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ മറവ് ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version