ആവേശകരമായ വിനോദ, സാംസ്‌കാരിക, ജലകായിക പ്രവർത്തനങ്ങളുമായി ഖത്തർ ബോട്ട് ഷോ 2024 ഇന്ന്, നവംബർ 6 മുതൽ ഓൾഡ് ദോഹ പോർട്ടിൽ ആരംഭിക്കുന്നു. സ്റ്റാൻഡ്-അപ്പ് പാഡിൽ ഷോസ്, ജെറ്റ് സ്‌കീ ഷോസ്, ഡ്രാഗൺ ബോട്ട് ഷോസ്, സ്കൈഡൈവിംഗ് ഷോസ് എന്നിവയുൾപ്പെടെ നാല് ദിവസത്തെ ഇവന്റിൽ വിവിധ പരിപാടികൾ ഉണ്ടാകും.
ആക്റ്റിവിറ്റീസിലും എഫ് ആൻഡ് ബി ഏരിയയിലും ലൈവ് മ്യൂസിക്ക് കൺസേർട്ടുകളും കാർണിവൽ ഗെയിമുകളും സൈനിക ബാൻഡുകളിൽ നിന്നുള്ള സിംഫണികളും നടക്കും. പരിപാടിയോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം, മ്യൂസിക്ക് ഫൗണ്ടൈൻ എന്നിവയും നടക്കും.
മിന ഡിസ്ട്രിക്റ്റിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോയുടെ അനുബന്ധ പരിപാടികളിൽ ചിലത് ഇനിപ്പറയുന്നവയാണ്:
ക്രാഫ്റ്റ്സ്‌മാൻ ഷോകേസ്:
തീയതി: നവംബർ 6-9. 5pm-10pm
ട്രഡീഷണൽ മാരിടൈം ബാൻഡ്:
തീയതി: നവംബർ 6-9. മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം രാത്രി 10 വരെ
ഹോഴ്‌സ് പരേഡ്:
തീയതി: നവംബർ 6-9. 4pm, 5pm, 6pm
മിലിട്ടറി ബാൻഡ് പരേഡ്:
തീയതി: നവംബർ 6-9. വൈകുന്നേരം 4:30 മുതൽ
കയാക് ഫിഷിങ് കോംപിറ്റിഷൻ:
തീയതി: നവംബർ 8-9. ഉച്ചയ്ക്ക് 2:30 മുതൽ 6 വരെ
ട്രഡീഷണൽ പേൾ ഡൈവിംഗ് കോംപിറ്റിഷൻ:
തീയതി: നവംബർ 9. 3pm-6pm
നാല് ദിവസത്തെ ഇവൻ്റിനുള്ള ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുന്നു, ഒരു ദിവസത്തെ പാസിന് 35 റിയാലാണ് നൽകേണ്ടത്. സന്ദർശകർക്ക് QR100 വിലയുള്ള നാല് ദിവസത്തെ പാസും സ്വന്തമാക്കാം.