ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ, സുരക്ഷാ നിർദ്ദേശങ്ങളുമായി പൊതുമരാമത്ത് അതോറിറ്റി

ഇന്ന്, ഒക്ടോബർ 19, ശനിയാഴ്‌ച ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുകയാണെന്നും ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും ഒരു ഫോളോവറുടെ വീഡിയോ പങ്കുവെച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പല സ്ഥലങ്ങളിലും നേരിയ തോതിലുള്ള മഴ തുടരുമെന്ന് കാണിക്കുന്നു, അതോടൊപ്പം രാജ്യത്തിന്റെ മധ്യപ്രദേശങ്ങളിൽ ഇടിമിന്നലുമുണ്ട്.

വാഹനമോടിക്കുന്നവരും ആളുകളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച അഷ്ഘൽ ചില നിർദ്ദേശങ്ങളും പങ്കുവെച്ചു.
.
– ടണലുകളിലൂടെ ശ്രദ്ധാപൂർവം ഡ്രൈവ് ചെയ്യുക, ഡൈനാമിക് സ്‌ക്രീനുകളിലെ നിർദ്ദേശങ്ങൾ പാലിക്കുക
– വാഹനങ്ങൾക്കായി നിശ്ചയിക്കാത്ത അണ്ടർപാസിലൂടെ ഡ്രൈവ് ചെയ്യരുത്
– വേഗത കുറയ്ക്കുക, റോഡ് വഴിതിരിച്ചുവിടലുകൾ കൃത്യമായി പാലിക്കുക
– വൈദ്യുത തൂണുകളിലും പാനലുകളിലും തൊടരുത്
– മാൻഹോൾ കവറുകൾ തുറക്കരുത്
– കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിച്ച്, അതിനനുസരിച്ച് നിങ്ങളുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.

Exit mobile version