ഖത്തറിന്റെ ആദ്യ ഫോർമുല വണ്ണിൽ വിജയിയായി ലൂയിസ് ഹാമിൽട്ടൻ; സന്നിഹിതനായി അമീർ

ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ നവംബർ 19 മുതൽ 21 വരെ ലോസെയിൽ ഇന്റർനാഷണൽ സർക്യൂട്ടിൽ സംഘടിപ്പിച്ച ഖത്തറിന്റെ ആദ്യ ഫോർമുല വണ് റേസും, ഫോർമുല വണ് 2021 ലോക ചാമ്പ്യൻഷിപ്പിന്റെ 20-ാം റൗണ്ടുമായ ‘ഉരീദൂ ഖത്തർ ഗ്രാൻഡ് പ്രിക്സ്’ ഇന്ന് സമാപിച്ചു. മത്സരത്തിൽ, മെഴ്‌സിഡസ് ടീം ഡ്രൈവർ ബ്രിട്ടന്റെ വിഖ്യാത താരം ലൂയിസ് ഹാമിൽട്ടൺ, റെഡ്ബുൾ ടീം ഡ്രൈവർ ഡച്ച് മാക്‌സ് വെർസ്റ്റാപ്പനെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.  വെർസ്റ്റാപ്പൻ രണ്ടാം സ്ഥാനം നേടിയപ്പോൾ, ആൽപൈൻ ടീം ഡ്രൈവർ സ്പെയിനിന്റെ ഫെർണാണ്ടോ അലോൻസോ ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ചാമ്പ്യൻസഷിപ്പിൽ ബാക്കി നിൽക്കുന്ന 2 റേസുകൾ ഡിസംബറിൽ, സൗദിയിലും അബുദാബിയിലുമായി നടക്കും.

ഇന്ന് വൈകുന്നേരം നടന്ന സമാപന മത്സരത്തിന് സാക്ഷ്യം വഹിക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉൾപ്പെടെയുള്ളവർ സന്നിഹിതരായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി വിജയികളെ കിരീടമണിയിച്ചു, 

ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി,  ഷെയ്ഖ മോസ ബിൻത് നാസർ, അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി എന്നിവരും, കൂടാതെ നിരവധി പ്രമുഖരായ ശൈഖുമാരും മന്ത്രിമാരും, ഫോർമുല 1 പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റെഫാനോ ഡൊമെനിക്കലി, ഇന്റർനാഷണൽ പ്രസിഡന്റ്, ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്ഐഎ) ജോൺ ടോഡ്, ഫിഫയുടെ പ്രസിഡൻറ് ജിയാനി ഇൻഫാന്റിനോ, നിരവധി ഫെഡറേഷനുകളുടെ തലവന്മാർ മുതലായവരും ചടങ്ങിൽ സാന്നിധ്യമായി.

Exit mobile version