ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് എൽഎൽസി മാസ്റ്റേഴ്‌സ് 2023 ദോഹയിൽ നടക്കും. ടൂർണമെന്റിന്റെ സമ്പൂർണ്ണ ഷെഡ്യൂളും മത്സരങ്ങളും ബുധനാഴ്ച പ്രഖ്യാപിച്ചു. ടൂർണമെന്റ് ദോഹയിലുടനീളം 2023 മാർച്ച് 10 മുതൽ മാർച്ച് 20 വരെ നടക്കും. LLC മാസ്റ്റേഴ്സ് മത്സരങ്ങൾ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഇന്ത്യ മഹാരാജാസും ഏഷ്യ ലയൺസും തമ്മിൽ പ്രാദേശിക ഖത്തർ സമയം 5:30 PM (8:00PM IST) ന് ആണ് ആദ്യ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മൊത്തത്തിൽ, എട്ട് മത്സരങ്ങളാണ് പരമ്പരയ്ക്കായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എല്ലാ മത്സരങ്ങളും ഒരേ വേദിയിലാണ് നടക്കുക.
ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നിങ്ങനെ 3 ടീമുകൾ ഉൾപ്പെടുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ഹൗസിൽ നിന്നുള്ള അന്താരാഷ്ട്ര ലീഗാണ് LLC മാസ്റ്റേഴ്സ്. ഗൗതം ഗംഭീർ, ഇർഫാൻ പത്താൻ, ഷാഹിദ് അഫ്രീദി, ഷോയിബ് അക്തർ, ബ്രെറ്റ് ലീ, ഷെയ്ൻ വാട്സൺ, ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ് തുടങ്ങി ക്രിക്കറ്റിലെ ചില ഇതിഹാസ താരങ്ങൾ ഈ ലീഗിൽ പങ്കെടുക്കുന്നു.
മൽസരത്തിന്റെ മുഴുവൻ ഫിക്സ്ചർ ഇവിടെ:
ഈ വർഷം ലെജൻസ് ലീഗിൽ 12-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസങ്ങൾ പങ്കെടുക്കുന്നുതായും മുഴുവൻ ടൂർണമെന്റിനുമായി 70-ലധികം ക്രിക്കറ്റ് ഇതിഹാസങ്ങൾ ഒരേ വേദിയിൽ 8 ദിവസത്തിലധികം സന്നിഹിതരാകുമെന്നും ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ രാമൻ റഹേജ പറഞ്ഞു – “കഴിഞ്ഞ സീസണിലെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സ് വൻ വിജയമായിരുന്നു. ആദ്യ സീസണിൽ ആരാധകരിൽ നിന്ന് ഹൃദ്യമായ പ്രതികരണമാണ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, ആദ്യ സീസണിൽ ഞങ്ങൾക്ക് 250 ദശലക്ഷത്തിലധികം വ്യൂവർഷിപ്പ് ഉണ്ടായിരുന്നു, ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് ഈ വർഷം ഗംഭീരമായ പ്രതികരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ