ഇഫ്താർ ടെന്റുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും എവിടെയൊക്കെ…മുഴുവൻ ലിസ്റ്റ്

വിശുദ്ധ റമദാൻ മാസത്തിൽ ഒരു ദിവസം 10,000 നോമ്പുകാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിവിധ ഇഫ്താർ ടെന്റുകളാണ് ഔഖാഫ് – ജനറൽ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ടെന്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇഫ്താർ ടെന്റുകൾക്ക് പുറമേ, രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നോമ്പെടുക്കുന്നവർക്ക് മന്ത്രാലയം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

ഇഫ്താർ ഭക്ഷണ വിതരണം നടക്കുന്ന സ്ഥലങ്ങൾ താഴെ പറയുന്നു:

ഇഫ്താർ ടെന്റുകൾ:

– ഐൻ ഖാലിദ് (വ്യാഴം, വെള്ളി സൂഖ്)

– ഈദ് പ്രെയർ ഗ്രൗണ്ട് – ബിൻ ഒമ്രാൻ

– അൽ വക്ര സിറ്റി

– അൽ ഖോർ – ഒത്മാൻ ബിൻ അഫാൻ പള്ളി

– ഇൻഡസ്ട്രിയൽ ഏരിയ

– ന്യൂ സെൻട്രൽ മാർക്കറ്റ് – അൽ സൈലിയ

ഇഫ്താർ വിതരണത്തിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കായി മന്ത്രാലയം ഒരു ഹോട്ട്‌ലൈൻ സജ്ജീകരിച്ചിട്ടുണ്ട്: ഹോട്ട്‌ലൈൻ: 66011160

അല്ലെങ്കിൽ ഈ ലിങ്ക് വഴിയും സംഭാവന നൽകാം: http://awqaf.gov.qa/donate

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version