ℚ𝔸𝕋𝔸ℝ 𝕊ℙ𝕆ℝ𝕋𝕊 𝔻𝔸𝕐കിഴുപറമ്പ പഞ്ചായത്ത് ജെഴ്സി പ്രകാശനം ചെയ്തു

ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോട് അനുബന്ധിച്ച് കിഴുപറമ്പ് പഞ്ചായത്തിൻ്റെ ജേഴ്സി പ്രകാശനം തുമാമ എക്സൽ എജുക്കേഷൻ സെൻ്ററിൽ വെച്ച് നടന്നു.

ചാലിയാറിന്റെ ഇരുകരയിലുമുള്ള ഇരുപത്തിനാലോളം പഞ്ചായത്തുകൾ മാറ്റുരയ്ക്കുന്ന ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിന് ആവേശം പകരുന്ന വിവിധങ്ങളായ മത്സരങ്ങളിക്കുള്ള ജേഴ്‌സിളാണ് Excel Educational Center ഡയറക്ടർ മഹേഷ്‌ കുമാർ, BINDASMAL Company ഡയറക്ടർ സിദ്ധീഖ് പി കെ, എന്നിവരിൽ നിന്ന് ടീം മാനേജർ ജറീഷ് അഹ്മദ്, ഉണ്ണിമോയി കെടി, ജുനൈസ് കല്ലിങ്ങൽ, അബ്ദുറഹിമാൻ(ബിച്ചാൻ) എന്നിവർ ഏറ്റുവാങ്ങി.

യോഗത്തിൽ സ്പോർട്സ് ഫെസ്റ്റ് മത്സര ഒരുക്കങ്ങൾ വിലയിരുത്തുകയും പഞ്ചായത്തിലെ മുഴുവൻ ഖത്തർ പ്രവാസികളെയും ഒന്നിപ്പിച്ചു കൂടുതൽ സജീവ ഭാവി പരിപാടികൾ ചർച്ചയിൽ ഉയർന്നുവരുകയും ചെയ്തു.
മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ സജീവമായി ഇത്തവണ മത്സര രംഗത്തുണ്ടാവുമെന്നതു സ്പോർട്സ് ഫെസ്റ്റിൽ കപ്പുയർത്തുമെന്ന പ്രതീക്ഷക്ക് കൂടുതൽ കരുത്തേകി.

ചടങ്ങിൽ ആശംസകൾ അർപ്പിച്ചു മുഹമ്മദ്‌ അസ്‌ലം PP (RAG), ലയിസ് കുനിയിൽ, ജുനൈസ് കല്ലിങ്ങൽ, റിയാസ് ബാജി, ഫൈസൽ കിഴുപറമ്പ്, ഷാജി പിസി എന്നിവർ സംസാരിച്ചു.
സംഘാടന സമിതിയുടെ മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അബ്ദുറഹ്മാൻ ബിച്ചാൻ നന്ദി പറഞ്ഞു

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version