ഖത്തർ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ഖത്തറിനെ പ്രകീര്‍ത്തിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്‌സൺ. ഗുണ്ടകളും തെമ്മാടികളും ഇല്ലാത്ത ലോകകപ്പിനാണ് ലോകം സാക്ഷ്യം വഹിച്ചതെന്ന് പീറ്റേഴ്‌സ്ണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ വർഷം വെംബ്ലിയിൽ നടന്ന യൂറോ കപ്പിലെ അനിഷ്ട സംഭവങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ, ഖത്തർ വളരെയേറെ മികച്ചതും വേറെ ലെവലുമാണ്.
എല്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റുകളും മിഡിൽ ഈസ്റ്റിലാക്കണം. അവിടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും അഛ്ചന്മാര്‍ക്കും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും എല്ലാവർക്കും ആസ്വദിക്കാനാവുമെന്ന് താരം പറഞ്ഞു.
എന്നാൽ പതിവുപോലെ ഖത്തറിലെ മദ്യ നിരോധനം, എൽജിബിടിയെ അംഗീകരിക്കാത്തത് തുടങ്ങിയവ ചൂണ്ടിക്കാട്ടി വിമർശകർ രംഗത്തെത്തി. എന്നാൽ ഇവർക്കായി നിങ്ങൾ ദോഹയിൽ നേരിട്ട് പോയി ടൂർണമെന്റ് അനുഭവിക്കാത്ത പക്ഷം ഈ പോസ്റ്റിന് നേരെ നെഗറ്റീവ് കമന്റുമായി വരണ്ട എന്ന അടിക്കുറിപ്പും മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ചേർത്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB