ഇന്ത്യൻ കലാപ്രകടനങ്ങൾ സംഘടിപ്പിക്കാൻ കത്താറ

ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കത്താറ, എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023-നോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ഇന്ത്യൻ തീമിലുള്ള പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തോടെയുള്ള പരിപാടികൾ ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് വൈകുന്നേരം 5 മണി മുതൽ നടക്കും.

ബിൽഡിംഗ് 12ന് പിന്നിൽ നടക്കുന്ന ആഘോഷത്തിൽ, മറാത്തി ഡോൾ താഷ, കേരളത്തിന്റെ നാടോടി നൃത്തം (കൈകൊട്ടികളി), ചെണ്ടമേളം, രാജസ്ഥാനി നാടോടി നൃത്തം, പുലി വേഷം, തെലുങ്ക് നാടോടി നൃത്തം, മറാത്തി നാടോടി നൃത്തം (മംഗൾഗൗർ) എന്നിവ ഉൾപ്പെടുന്നു.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ടൂർണമെന്റിന്റെ ഭാഗമായി കത്താറ പരമ്പരാഗതവും സമകാലികവുമായ കലാരൂപങ്ങളുടെ വിപുലമായ ആഘോഷം തന്നെ സംഘടിപ്പിക്കുന്നുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version