280,000 വൈദ്യുതി, വാട്ടർ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ച് കഹ്റാമ

ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) 280,000 സ്മാർട്ട് മീറ്ററും ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സാങ്കേതികതയോട് കൂടിയ വാട്ടർ മീറ്ററുകളും സ്ഥാപിച്ചു.

ഡിജിറ്റൽവൽക്കരണത്തിലെ കഹ്‌റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാർട്ട് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്, ഊർജ്ജ ഉപഭോഗം കൂടുതൽ കൃത്യമായും ഫലപ്രദമായും വായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

2022 നവംബർ അവസാനം വരെ ഏകദേശം 41,000 സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കഴിഞ്ഞതായി കഹ്റാമ പറഞ്ഞു.

ഇതേ കാലയളവിൽ ഏകദേശം 21,000 സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട് പറഞ്ഞു. പഴയ 17,500 സാധാരണ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു, കൂടാതെ 35,000 പരമ്പരാഗത വാട്ടർ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version