ഇഅതികാഫിനായി 111 പള്ളികൾ; ഇതികാഫിന് വരുന്ന വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്

റമദാനിലെ അവസാന 10 ദിവസങ്ങളിൽ ഇഅതികാഫിനായി (പള്ളികളിൽ പ്രാർത്ഥനനിരതമായി ഇരിക്കൽ) ഖത്തർ എൻഡോവ്‌മെന്റ് ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിലായി 111 പള്ളികൾ അനുവദിച്ചു. ഇഅതികാഫ് ഇരിക്കൽ അനുവദനീയമായ പള്ളികളുടെ പേരുകളുടെ ലിസ്റ്റ് മന്ത്രാലയം പ്രസിദ്ധീകരിച്ചു – https://appextst.islam.gov.qa/pdf/atkaf44.pdf

ഇതികാഫ് എന്നത് ഒരു ഇസ്‌ലാമിക ആചാരമാണ്. വിശുദ്ധ റമദാനിലെ അവസാന 10 ദിവസങ്ങളിൽ, ആരാധനയിൽ സ്വയം അർപ്പിക്കുകയും ഐഹിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. ഇഅ്തികാഫ് ചെയ്യാൻ ആഗ്രഹിക്കുന്നവർ പ്രവാചകന്റെ മാർഗനിർദേശത്തിന് അനുസൃതമായി ഇഅ്തികാഫിന്റെ നിയമശാസ്ത്രം പഠിക്കണമെന്ന് ഔഖാഫ് അഭ്യർത്ഥിച്ചു.

ഔഖാഫ് നിർദ്ദേശങ്ങൾ അനുസരിച്ച്, ഇതികാഫിന് സ്വയം വരുന്ന വ്യക്തിക്ക് കുറഞ്ഞത് 18 വയസ് ഉണ്ടാവണം. ഇഅ്തികാഫിൽ പങ്കെടുക്കുന്ന വ്യക്തിയുടെ പ്രായം 18 വയസ്സിന് താഴെയാണെങ്കിൽ രക്ഷാധികാരി അനുഗമിക്കേണ്ടതാണ്.

ഔഖാഫ് വ്യക്തിശുചിത്വത്തിന്റെയും ആരാധനാലയത്തിന്റെ വൃത്തിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. പള്ളിയുടെ സ്വത്ത് എല്ലാ വിശ്വാസികൾക്കും അവകാശപ്പെട്ടതാണ്. കൂടാതെ, പള്ളിക്കുള്ളിൽ മതവിശ്വാസികളെ ശല്യപ്പെടുത്തരുതെന്നും പള്ളിക്കുള്ളിൽ അസൗകര്യം ഉണ്ടാക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതികാഫ് നടത്തുന്നവരോട് വസ്ത്രങ്ങൾ ചുമരുകളിലോ മറ്റ് പള്ളി ഫർണിച്ചറുകളിലോ തൂക്കിയിടരുതെന്നും നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശിച്ചു. കൂടാതെ, വ്യവസ്ഥകൾ പ്രകാരം, സ്ത്രീകൾക്ക് ഇഅ്തികാഫിന് അനുവാദമില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version