ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിൽ ചിതറിയ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ റഡാർ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും ക്യുഎംഡി പങ്കുവച്ചിട്ടുണ്ട്. ഇത് ചിലപ്പോൾ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായ് മാറിയേക്കുമെന്നും ക്യുഎംഡി പറയുന്നു. അൽ ഷഹാനിയയിലും ദുഖാൻ റോഡിലും മഴ പെയ്യുന്നതിന്റെ വീഡിയോകളും വകുപ്പ് പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഈ സമയങ്ങളിൽ ശക്തമായ കാറ്റും ദൂരക്കാഴ്ച മങ്ങാനും സാധ്യത ഉളളതായി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഡ്രൈവർമാർ ട്രാക്കുകൾക്കിടയിൽ വേഗത കുറച്ച് പോകുക, ഹെഡ്‌ലൈറ്റുകൾ ഓണാക്കുക, സുരക്ഷിത അകലം പാലിക്കുക, വെള്ളക്കെട്ടേറിയ റോഡുകൾ ഒഴിവാക്കുക തുടങ്ങിയ മുന്നറിയിപ്പുകളും കാലാവസ്ഥാ വകുപ്പ് നൽകുന്നു.
أمطار الخير في طريق دخان قبل قليل بعدسة أحد المتابعين. اللهم صيباً نافعاً #قطر
— أرصاد قطر (@qatarweather) August 31, 2021
Rainy weather in Dukhan Road by one of our followers. #Qatar pic.twitter.com/7HcnjxY6DG