ഇറാൻ പ്രസിഡന്റ് ദോഹയിലെത്തി

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡൻ്റ് ഡോ. മസൂദ് പെസെഷ്കിയാൻ ദോഹയിൽ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് എത്തി.

ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, ഇറാനിലെ ഖത്തർ അംബാസഡർ സാദ് അബ്ദുല്ല സാദ് അൽ മഹ്മൂദ് അൽ ഷെരീഫ്, ഖത്തറിലെ ഇറാൻ അംബാസഡർ അലി സലേഹാബാദി എന്നിവർ ചേർന്ന് സ്വീകരിച്ചു.  

ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് ആഗോളതലത്തിൽ ഇറാൻ ഇസ്രയേൽ യുദ്ധഭീതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഖത്തർ സന്ദർശനമെന്നത് മാധ്യമശ്രദ്ധ നേടുന്നുണ്ട്. പശ്ചിമേഷ്യൻ പ്രശ്നങ്ങളിൽ കാലങ്ങളായി മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തർ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version