ഇറാനിലും ഭൂകമ്പം; ഖത്തറിന് ഭീഷണി ഇല്ലെന്ന് അധികൃതർ

തെക്കുപടിഞ്ഞാറൻ ഇറാനിൽ ഇന്ന് രാവിലെയുണ്ടായ ഭൂകമ്പം ഖത്തറിനെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) സ്ഥിരീകരിച്ചു. ദോഹ സമയം രാവിലെ 9:05 നാണ് ഖത്തർ സീസ്മിക് നെറ്റ്‌വർക്ക്, ഇറാന്റെ തെക്ക് പടിഞ്ഞാറ് മേഖലയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത കാണിച്ച ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൽ ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക പ്രസ്താവനയിൽ, സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ബന്ധമുള്ള ഖത്തർ സീസ്മിക് നെറ്റ്‌വർക്കിലെ ഉദ്യോഗസ്ഥൻ ഇബ്രാഹിം ഖലീൽ അൽ യൂസഫ്, ഈ മേഖലയിലും സാഗ്രോസ് പർവതനിരകളിലും ഭൂചലനങ്ങൾ ഉണ്ടാകുന്നത് അറേബ്യൻ ഫലകത്തിനും ഇറാനിയൻ ഫലകത്തിനും ഇടയിലുള്ള ടെക്‌റ്റോണിക് ചലനങ്ങളുടെ ഫലമാണെന്ന് വിശദീകരിച്ചു.

ഇത്തരം ഭൂകമ്പങ്ങൾ ഖത്തറിനെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഖത്തറിനുള്ളിൽ തുടർചലനങ്ങൾ അനുഭവപ്പെടുന്നില്ലെന്നും അൽ യൂസഫ് ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version