ഒട്ടകങ്ങളുടെ പരിസ്‌ഥിതി നശീകരണം: വ്യാപക പരിശോധനയുമായി മന്ത്രാലയം

ഒട്ടകങ്ങളെ അമിതമായ മേയാൻ വിടൽ, ഒട്ടകങ്ങൾ കരയിൽ അലഞ്ഞുതിരിയുന്നത് എന്നിവ തടയാനായി മാർച്ച് 3 ഞായറാഴ്‌ച മുതൽ, വിപുലമായ പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിക്കുന്നതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു.

ജൈവ പരിതസ്ഥിതിയും അതിൻ്റെ ഘടകങ്ങളും സംരക്ഷിക്കുന്നതിനായി മൃഗങ്ങളെ അലയാനും മേയാനും വിടാതിരിക്കാൻ സഹകരിക്കാൻ ഒട്ടക ഉടമകളോട് മന്ത്രാലയം ആവശ്യപ്പെടുന്നു.

അലഞ്ഞുതിരിയുന്നതും ലംഘിക്കുന്നതുമായ ഒട്ടകങ്ങളെ പിടികൂടി അവയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള തൊഴുത്തിൽ പാർപ്പിക്കുമെന്നും അവഗണിക്കപ്പെടുന്ന മൃഗങ്ങളെ സംബന്ധിച്ച 1974 ലെ നിയമം (9) അനുസരിച്ച് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും MoECC മുന്നറിയിപ്പ് നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version