ഇന്ന്, ഓഗസ്റ്റ് 29, ഖത്തർ സമയം വൈകുന്നേരം 5.30 മുതൽ സെപ്‌തംബർ 2, പുലർച്ചെ 3.30 വരെ പാസ്പോർട്ട് സേവ പോർട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇക്കാരണം കൊണ്ട് ഇന്ന് വൈകുന്നേരം 4 .30 മുതൽ സെപ്‌തംബർ 1 വരെ പാസ്പോർട്ട് സേവനങ്ങളും, പാസ്പോർട്ട് അനുബന്ധ സേവനങ്ങളായ തത്കാൽ പാസ്പോർട്ട്, പിസിസി എന്നിവ ലഭ്യമാകില്ലെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
അതേസമയം കോൺസുലാർ സേവനങ്ങൾ, വിസ സേവനങ്ങൾ എന്നിവക്ക് ഈ ദിവസങ്ങളിൽ മുടക്കമുണ്ടാകില്ലെന്നും എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.