ഇന്ത്യൻ എംബസ്സി സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ

ദോഹ: ഇന്ത്യൻ എംബസിയുടെ ഇന്ത്യ ഇൻ ഖത്തർ മൊബൈൽ ആപ്പ് പുറത്തിറക്കി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ദോഹയിൽ എംബസ്സി ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങിൽ സ്ഥാനപതി ഡോ.ദീപക് മിത്തലാണ് ആപ്പ് പ്രകാശനം നിർവഹിച്ചത്. ആപ്പിന്റെ ബീറ്റാ വേർഷൻ ആണ് നിലവിൽ ലഭ്യമായിട്ടുള്ളത്. പൂർണമായും പ്രവർത്തനക്ഷമമായ വേർഷൻ സെപ്റ്റംബറോടെ പുറത്തിറക്കും. ഓണ്ലൈൻ അപ്പോയിന്മെന്റുകൾ, വിവിധ തരം രജിസ്‌ട്രേഷനുകൾ, പരാതികൾ തുടങ്ങിയവയ്ക്ക് പുറമെ മറ്റു കോണ്സുലാർ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും. 

Exit mobile version