ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന “ഐസിബിഎഫ് സെൽ ഫോർ എൻആർഐ സ്‌കീംസ്” എല്ലാ ശനിയാഴ്ചയും നടക്കുമെന്ന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം അറിയിച്ചു. തുമമായിലെ ഐസിബിഎഫ് ഓഫീസിൽ വച്ചാണ് പരിപാടി നടക്കുക. ശനിയാഴ്ചകളിൽ വൈകിട്ട് 5 മുതൽ 7 വരെയാണ് സമയം.
പ്രവാസി ഭാരതീയ ഭീമ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി, പ്രവാസി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, എൻആർഐ ദേശീയ പെൻഷൻ പദ്ധതി, തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സഹായങ്ങളും സെല്ലിൽ നിന്ന് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 30819723 എന്ന നമ്പറിൽ വിളിക്കാം.