ഉപയോഗ ശൂന്യമായതോ അല്ലാത്തതയോ ആയ വാഹനങ്ങൾ പൊതു മൈതാനങ്ങളിലും റോഡുകളിലും പാർക്കിംഗ് ഏരിയകളിലും ഉപേക്ഷിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാമാണെന്നും ഇതിന് 25,000 റിയാൽ വരെ പിഴ ഈടാക്കാമെന്നും മുൻസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൊതുസ്ഥലങ്ങൾ, സ്ക്വയറുകൾ, റോഡുകൾ, തെരുവുകൾ എന്നിവിടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് 10,000 റിയാൽ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
കൂടാതെ, ഭൂപ്രകൃതിയെ വികലമാക്കുന്ന വിധത്തിൽ ഒഴിഞ്ഞ ഭൂമിയോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളോ വേലികെട്ടാതെ നിലനിർത്തുന്നത് ലംഘനമായി കണക്കാക്കാമെന്നും നിയമപ്രകാരം 25,000 QR വരെ പിഴ ശിക്ഷാർഹമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു
2023 ലെ ആറാം നമ്പർ നിയമം ഭേദഗതി ചെയ്ത 2017 ലെ പൊതു ശുചിത്വ നിയമം നമ്പർ 18 പ്രകാരമാണ് ഈ പിഴകൾ എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെ ഒരു പരമ്പരയിൽ, മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതു ശുചിത്വ നിയമത്തിന് കീഴിലുള്ള നിരവധി നിയമങ്ങളെക്കുറിച്ചും അതിന്റെ ലംഘനത്തിന് കാരണമാകുന്ന പിഴകളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകി വരുന്നുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD