ദോഹ: വാരാന്ത്യത്തിൽ, ആഗസ്റ്റ് 13, 14 ദിവസങ്ങളിൽ ഖത്തറിൽ പകൽസമയം ചൂടും, രാത്രികാലങ്ങളിൽ വർധിച്ച ഹ്യൂമിഡിറ്റിയും അനുഭവപ്പെടുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 34 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാകും ഈ ദിവസങ്ങളിലെ താപനില. 5 മുതൽ 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റും വടക്കുകിഴക്കൻ കാറ്റും വീശിയേക്കും. ശനിയാഴ്ച കാറ്റിന്റെ വേഗത 18 നോട്ടിക്കൽ മൈൽ വരെ ഉയരും. 4 മുതൽ 9 കിലോമീറ്റർ വരെയാവും തിരശ്ചീന ദൃശ്യപരത. സമുദ്രമേഖലയിൽ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.