മനുഷ്യക്കടത്ത് പരാതികൾ മന്ത്രാലയത്തെ നേരിട്ട് അറിയിക്കാൻ ഹോട്ട്ലൈൻ

ദോഹ: മനുഷ്യക്കടത്ത് കേസുകൾ, കുറ്റകൃത്യങ്ങൾ, മറ്റു ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ ആരംഭിച്ചതായി ഖത്തർ മനുഷ്യക്കടത്ത്-വിരുദ്ധ ദേശീയ സമിതി ഉൾക്കൊള്ളുന്ന തൊഴിൽ മന്ത്രാലയം അറിയിച്ചു.

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളോ പരാതികളോ, 16044 എന്ന ഹോട്ട്‌ലൈൻ വഴിയോ, Ht@mol.gov.qa എന്ന ഇ-മെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബന്ധത ഉയർത്തിപ്പിച്ച് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും ചെറുക്കാനുള്ള ഖത്തറിന്റെ തീവ്രശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിൽ ഉൾപ്പെടെ കർശന പരിശോധനയാണ് സർക്കാർ നടത്തിവരുന്നത്. 

Exit mobile version