ഖത്തറിൽ കൊവിഡ് പോസിറ്റീവ് ആയവർ ഹോം ഐസൊലേഷൻ ചെയ്യേണ്ടതെങ്ങനെ

ഖത്തറിൽ മിതമായ ലക്ഷണം മാത്രമുള്ള കോവിഡ് രോഗികൾ 10 ദിവസം ഹോം ഐസൊലേഷൻ ചെയ്യുന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഒമ്പത് പോയിന്റുകളടങ്ങിയ മാർഗരേഖയാണ് മന്ത്രാലയം തയ്യാറാക്കിയത്.

  1. ആദ്യത്തെ അഞ്ച് ദിവസം മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് വേർപെടുത്തി ബാത്ത്റൂം ഉള്ള ഒരു മുറിയിൽ താമസിക്കുക. 
  2. മുറിയിൽ ശരിയായ വെന്റിലേഷൻ ഉറപ്പാക്കുക. 
  3. സന്ദർശകരെ വീട്ടിലേക്ക് അനുവദിക്കാതിരിക്കുക
  4. വീടുവിട്ടിറങ്ങരുത്
  5. വീട്ടിലെ മറ്റാരെയെങ്കിലും ബന്ധപ്പെടണമെങ്കിൽ ഫോൺ മാത്രം ഉപയോഗിക്കുക.
  6. ഒരു കുടുംബാംഗത്തിനെയോ സുഹൃത്തിനെയോ ഭക്ഷണമോ മരുന്നോ വാങ്ങുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിക്കുക
  7. പരിചരണം നൽകാൻ കുടുംബത്തിലെ ഒരു അംഗത്തെ മാത്രമേ അനുവദിക്കാവൂ. പരിചരണം നൽകുന്നയാൾ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം മാസ്കും ഗ്ലൗസും ധരിക്കുകയും മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കൈ കഴുകുകയും വേണം. രോഗിക്കും പരിചാരകനും ഇടയിൽ എല്ലായ്‌പ്പോഴും കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം ഉണ്ടാകണം.
  8. ഐസൊലേഷന്റെ ആദ്യ അഞ്ച് ദിവസങ്ങൾക്ക് ശേഷം, നിങ്ങളുടെ മുറിയിൽ നിന്ന് മാസ്‌ക് ധരിച്ചു കൊണ്ട് വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകാം.
  9. അവസാനമായി, നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ 16000 എന്ന നമ്പറിൽ ബന്ധപ്പെടുക.
Exit mobile version