യാത്രക്കാരുടെ എണ്ണം കൂടി; ട്രാവൽ ക്ലിനിക്കുകൾ വിപുലീകരിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിലെ (സിഡിസി) ട്രാവൽ ക്ലിനിക് തങ്ങളുടെ സേവനങ്ങൾ വിപുലീകരിച്ചു. യാത്രക്കാർക്ക് ചികിത്സ സേവനങ്ങൾ ലഭ്യമാക്കാനായി പ്രത്യേകം രൂപീകരിച്ച ഈ ക്ലിനിക്കുകളിൽ പരമാവധി നേരത്തെ ചികിത്സ തേടാൻ അധികൃതർ അഭ്യർത്ഥിച്ചു.

യാത്രാ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് സംശയിക്കുന്നവർക്ക്, വിദേശ യാത്രകളിൽ നിന്ന് മടങ്ങിവരുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ, മലേറിയ പ്രതിരോധം, പ്രീ-ട്രാവൽ കൺസൾട്ടേഷനുകൾ, കൗൺസിലിംഗ്, ചികിത്സ തുടങ്ങിയ മെഡിക്കൽ പരിചരണം ട്രാവൽ ക്ലിനിക്ക് നൽകുന്നു.

യാത്രക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ ആഴ്ചയിൽ അഞ്ച് ദിവസവും ക്ലിനിക്ക് തുറന്നിരിക്കുന്നതായും യാത്രാ ലക്ഷ്യസ്ഥാനത്തിനനുസരിച്ച് കൺസൾട്ടേഷനുകളും വാക്സിനുകളും തേടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിഡിസിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്‌ലമാനി പറഞ്ഞു.

“ഞങ്ങൾക്ക് ആഴ്ചയിൽ അഞ്ച് ക്ലിനിക്കുകൾ ഉണ്ട്; രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും. പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും മറ്റ് പ്രതിരോധ നടപടികളും യാത്രക്കാർക്ക് ട്രാവൽ ക്ലിനിക്കിൽ നിന്ന് നൽകി വരുന്നു,” ഡോ. അൽ മസ്‌ലമാനി പറഞ്ഞു.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 1040 യാത്രക്കാർ ക്ലിനിക്ക് സന്ദർശിച്ചിട്ടുണ്ട്, 2022-ൽ 1299 യാത്രക്കാർ സേവനം തേടി.

മൂന്ന് തരം വ്യക്തികൾ ട്രാവൽ ക്ലിനിക്കിൽ സേവനം തേടുന്നു:

യാത്രാ അപകടസാധ്യത വിലയിരുത്തൽ, കൗൺസിലിങ്ങ്, കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ, അവരുടെ യാത്രാ ലക്ഷ്യങ്ങൾക്കനുസരിച്ച് ആവശ്യമായ പ്രതിരോധ മരുന്നുകൾ എന്നിവ ആവശ്യമുള്ള 85% യാത്രക്കാരാണ് പ്രധാന വിഭാഗം.

മറ്റുചിലർ രോഗബാധിതരായി മടങ്ങിയെത്തുന്ന യാത്രക്കാരാണ്, അവർ യാത്രയിൽ നിന്ന് തിരിച്ചെത്തിയവരും ശരിയായ രോഗനിർണയവും പ്രത്യേക പരിചരണവും ആവശ്യമുള്ളവരുമാണ്. ഇവർ ഏകദേശം 5% വരും.

കൂടാതെ, വാക്സിനേഷൻ തേടുന്ന എല്ലാവരും സഞ്ചാരികളല്ല, എന്നാൽ പ്രതിരോധ കുത്തിവയ്പ്പുകൾ ആവശ്യമായി വരുന്നത് ട്രാവൽ ക്ലിനിക്കിൽ സേവനം തേടുന്നവരിൽ 12% ന് ആണ് – അൽ മസൽമാനി വിശദമാക്കി. സീസണൽ ഇൻഫ്ലുവൻസ ഉൾപ്പെടെ 23 തരം വാക്സിനുകൾ ട്രാവൽ ക്ലിനിക്കിൽ ലഭ്യമാണ്.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഫിസിഷ്യൻ വഴി യാത്രക്കാർക്ക് റഫർ ചെയ്യാം. അല്ലെങ്കിൽ 40254003 എന്ന ഹോട്ട്‌ലൈനിൽ വിളിച്ചോ അപ്പോയിന്റ്മെന്റ് നേടാം.

“കൂടാതെ, ട്രാവൽ ക്ലിനിക്കിൽ നിന്നോ ഈ യാത്രയുമായി ബന്ധപ്പെട്ട അപകടസാധ്യത പരിഹരിക്കുന്ന ഒരു പ്രൈമറി ഡോക്ടറിൽ നിന്നോ നിങ്ങൾക്ക് ഉചിതമായ കൺസൾട്ടേഷൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ ദേശീയ വാക്സിനേഷൻ പ്രോഗ്രാം അനുസരിച്ച് അത് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും പ്രതിരോധ മരുന്നുകളുമായി സംയോജിപ്പിച്ച് യാത്രാ വാക്‌സിനുകൾ ലഭിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക,” ഡോ. അൽ മസ്‌ലമാനി പറഞ്ഞു.

ട്രാവൽ ഇൻഷുറൻസ്, ഭക്ഷണവും വെള്ളവും, സുരക്ഷാ മുൻകരുതലുകൾ, കൊതുക് കടി ഒഴിവാക്കാനുള്ള നടപടികൾ തുടങ്ങിയ കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും എന്തെങ്കിലും അസുഖങ്ങൾ അനുഭവപ്പെട്ടാൽ ട്രാവൽ ക്ലിനിക്കുമായി ബന്ധപ്പെടാനും ഡോ. ​​അൽ മസ്‌ലമാനി നിർദേശിച്ചു.

കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കൾ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും അവർ സന്ദർശിക്കുന്ന രാജ്യങ്ങളിൽ രോഗ പ്രതിരോധ ഉപദേശം നേടേണ്ടതും കുട്ടികൾക്ക് ആവശ്യമായ എല്ലാ വാക്സിനുകളും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version