ഹമദിൽ നേരിട്ടുള്ള ഓപിയിൽ മാറ്റം

ഖത്തറിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ താൽക്കാലിക സേവന മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2022 ജനുവരി 9 മുതൽ, പുതിയ ഓപി കൺസൾട്ടേഷനുകൾ മാത്രമേ ഡോക്ടർമാരെ നേരിട്ട് കാണാൻ ആവൂ. ഫോളോ-അപ്പ് അപ്പോയിന്റ്‌മെന്റുകളുള്ള രോഗികൾക്ക് അവരുടെ കൺസൾട്ടേഷൻ ഫിസിഷ്യനുമായി ടെലിഫോൺ വഴി മാത്രം.

ടെലിഫോൺ കൺസൾട്ടേഷനുകൾ SMS മുഖേന സ്ഥിരീകരിക്കുകയും കൺസൾട്ടേഷൻ നടത്താൻ അപ്പോയിന്റ്മെന്റ് ദിവസം തന്നെ ഡോക്ടർ രോഗിയെ ഫോൺ ചെയ്യുകയും ചെയ്യും.

 രോഗിക്ക് നേരിട്ടുള്ള കൺസൾട്ടേഷൻ ആവശ്യമാണെന്ന് ഡോക്ടർ തീരുമാനിക്കുകയാണെങ്കിൽ മാത്രം, ഇത് ക്രമീകരിക്കുകയും രോഗിയെ SMS വഴി അറിയിക്കുകയും ചെയ്യും.

Exit mobile version