ഹൈസെക്ക് സ്റ്റുഡന്റ്സ് സമ്മിറ്റ് ശ്രദ്ധേയമായി

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ വിദ്യാർത്ഥി ഘടകമായ ഇൻസൈറ്റ് ഖത്തർ ദോഹയിൽ സംഘടിപ്പിച്ച ഹൈസെക്ക് സ്റ്റുഡന്റ്സ് സമ്മിറ്റ് ശ്രദ്ധേയമായി. രജിസ്റ്റർ ചെയ്ത ഇരുന്നോറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ സുലൈമാൻ മദനി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഇൻസൈറ്റ് ഖത്തർ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രഗത്ഭ ട്രെയിനർമാരായ അബ്ദുൽ ജലീൽ വയനാട്, അഷ്‌ഹദ് ഫൈസി, അബ്ദുൽ കരീം ആക്കോട് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

സഹർ ഷമീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച സമ്മിറ്റിൽ സിനാൻ നസീർ, വഫ അബ്ദുല്ലത്തീഫ്, യുസ്‌ന അബ്ദുല്ല എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

ഭാരവാഹികളായ ഫതീൻ ഫാരിസ്, ആസിം നവീദ്, അൽതാഫ് അലി, അമ്മാർ അസ്‌ലം, ഹാനി റഷീദ്, അദീൽ, നുഐം, സൽമാൻ റിയാസ്, സന ഹനീൻ, ഹുദ സാജിദലി, നുഹ മഷ്ഹൂദ്, ആയിഷ ഇംതിയാസ്, ആലിയ നൗഷാദ്, ഹന്ന, ഫിസ, ശിഫ, നുഹ സഹിയ, തയ്ബ, സിദ്റ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Exit mobile version