യാത്രക്കാരന്റെ വയറിനുള്ളിൽ നിന്ന് മയക്കുമരുന്ന് പിടിച്ച് കസ്റ്റംസ്

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) ഇൻസ്പെക്ടർമാർ തകർത്തു. നിരോധിത പദാർത്ഥങ്ങൾ യാത്രക്കാരന്റെ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയതായി കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.  

സംശയം തോന്നിയ അധികൃതർ യാത്രക്കാരനെ വിമാനത്താവളത്തിൽ പരിശോധിക്കുകയായിരുന്നു.

പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അധികൃതർ നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ വയറ്റിൽ മയക്കുമരുന്ന് കണ്ടെത്തി. കണ്ടെത്തിയ നിരോധിത പദാർത്ഥത്തിന്റെ ഫോട്ടോയും കസ്റ്റംസ് ട്വിറ്ററിൽ പങ്കുവച്ചു.

ഖത്തർ എയർപോർട്ടുകളിൽ അടുത്തിടെ മയക്കുമരുന്ന് വേട്ട വർധിച്ചതോടെ, കസ്റ്റംസ് ഇൻസ്പെക്ടർമാർ ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും രീതികളിലും ഫീൽഡ് പരിശീലനം ഉൾപ്പെടെ തീവ്രമാക്കിയിട്ടുണ്ട്.

Exit mobile version