ജൂൺ 13, 14: ഹമദ് എയർപോർട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ മാറ്റങ്ങൾ

ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർദ്ധനയുടെ പശ്ചാത്തലത്തിൽ, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) ജൂൺ 13 ന് രാവിലെ 10:00 മുതൽ 12:00 വരെയും, ജൂൺ 14-ന് ഉച്ച തിരിഞ്ഞു 3 മുതൽ 6 വരെയും, ആഗമനത്തിനും പുറപ്പെടുന്നതിനുമുള്ള കർബ്സൈഡ് ഗേറ്റുകളിൽ ഒരു ട്രയൽ സംഘടിപ്പിക്കുന്നു.

ട്രയൽ സമയത്ത് എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമുള്ള കർബ്സൈഡുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടും – അംഗീകൃത വാഹനങ്ങൾക്ക് മാത്രം ആക്സസ് ചെയ്യാം.  അംഗീകൃത വാഹനങ്ങളിൽ ലിമോസിനുകളും ടാക്‌സികളും (മൊവസലാത്ത്) ഖത്തർ എയർവേയ്‌സ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരുള്ള മറ്റു വാഹനങ്ങളും ഉൾപ്പെടുന്നു.  

ട്രയൽ കാലയളവിൽ യാത്രക്കാർക്കും ഉപഭോക്താക്കൾക്കും ഹ്രസ്വകാല കാർ പാർക്കിംഗിൽ രണ്ട് മണിക്കൂർ സൗജന്യ പാർക്കിംഗിന് ആക്‌സസ് ഉണ്ടായിരിക്കും. കാർ പാർക്കിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരെ സഹായിക്കുന്നതിന് സൗജന്യ പോർട്ടർ സേവനവും ലഭ്യമാണ്.

ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് എന്നിവയ്ക്കായി, വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാനും യാത്രക്കാരോട് ആവശ്യപ്പെടുന്നു.  യാത്രക്കാരും ഉപഭോക്താക്കളും രണ്ട് മണിക്കൂർ ഗ്രേസ് പിരീഡ് കവിയുന്നുവെങ്കിൽ, കാലതാമസമോ അസൗകര്യമോ ഒഴിവാക്കുന്നതിന് ടെർമിനലിനുള്ളിൽ സ്ഥിതിചെയ്യുന്ന പേയ്‌മെന്റ് മെഷീനുകളിൽ പണമടയ്ക്കാൻ നിർദ്ദേശിക്കുന്നു.

Exit mobile version