ഖത്തറിൽ ഫാമിലി വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഹെൽത്ത് ഇൻഷുറൻസും വിമാന ടിക്കറ്റും നിർബന്ധമാണെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച നടന്ന ബോധവൽക്കരണ സെമിനാറിനിടെ, പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ലെഫ്റ്റനന്റ് കേണൽ താരിഖ് ഈസ്സ അൽ അഖീദിയാണ് ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത്. ഫാമിലി വിസ അപേക്ഷയ്ക്കൊപ്പം ഈ രണ്ട് രേഖകളും സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിസ ഉടമ രാജ്യം വിട്ടുകഴിഞ്ഞാൽ വിസിറ്റ് വീസയുടെ കാലാവധി അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, വീസ ഉള്ളവർക്ക് ഒരു വിസിറ്റ് വിസ ഉപയോഗിച്ച് ഒന്നിലധികം എൻട്രികൾ സാധ്യമാകുമായിരുന്നു.