ഹയ്യ കാർഡ് ഉടമയ്ക്ക് 3 പേരെ കൂടി കൊണ്ട് വരാം; ഒരാളുടെ ഫീസ് 500 റിയാൽ

ദോഹ: ഹയ്യ കാർഡ് ഉടമകൾക്ക് ഒരു ഹയ്യ കാർഡിൽ 3 പേരെ വരെ ലിങ്ക് ചെയ്ത് ഖത്തറിലേക്ക് കൊണ്ട് വരാൻ ആകുന്ന 1+3 നയം ലോകകപ്പ് സംഘാടകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഒരാൾക്കുള്ള എൻട്രി ഫീസ് 500 ഖത്തർ റിയാലായി നിശ്ചയിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫീസ് ആവശ്യമില്ല.

ഹയ്യ കാർഡ് ആപ്പിലൂടെയാണ് ഇതിനുള്ള അപേക്ഷാ നടപടികളും പേയ്‌മെന്റും ചെയ്യേണ്ടത്. അപേക്ഷാ ക്രമങ്ങൾ ഉടൻ നിലവിൽ വരും.

ഗ്രൂപ്പ് ഘട്ടമായ നവംബർ 20 മുതൽ ഡിസംബർ 6 വരെയാണ് ഇത്തരത്തിൽ അതിഥികളെ രാജ്യത്തേക്ക് സ്വീകരിക്കാൻ ആവുക.

അതേസമയം, നവംബർ 1 മുതൽ ഡിസംബർ 23 വരെ ടൂർണമെന്റ് കാലത്ത് മറ്റെല്ലാ വിസിറ്റ് വിസകളിലുമുള്ള പ്രവേശനം ഖത്തർ നിരോധിച്ചു.

ഹയ്യ കാർഡ് ഉടമകൾ, ഹയ്യ കാർഡിൽ ലിങ്ക് ചെയ്യപ്പെട്ടവർ (നിശ്ചിത പിരീഡിൽ), വർക്ക്, റിക്രൂട്ട്‌മെന്റ് അടക്കമുള്ള താമസ വീസക്കാർ, പൗരന്മാർ, പ്രത്യേക അനുമതി നേടിയ മാനുഷിക പരിഗണയുള്ള കേസുകൾ എന്നിവർക്ക് മാത്രമായിരിക്കും ഇക്കാലയളവിൽ പ്രവേശനം.

ഹയ്യ കാർഡ് ഉടമകൾക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാം.

Exit mobile version