കർബ്സൈഡുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഹമദ് എയർപോർട്ട്

ദോഹ: പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള കർബ്സൈഡുകളിലേക്കുള്ള പ്രവേശനം അംഗീകൃത വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും, എല്ലാ പൊതു വാഹനങ്ങളും ലഭ്യമായ കാർ പാർക്കിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുക എന്ന ആശയം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ ഹമദ് വിമാനത്താവളം. 

ഇത് സംബന്ധിച്ച് യാത്രക്കാർക്കും ഉപഭോക്താക്കൾക്കും നിർദേശം നൽകി എച്ച്ഐഎ ഉത്തരവ് പുറത്തിറക്കി. ട്രയലുകൾ 2022 ജൂൺ 13-ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

“ട്രയൽസ് കാലയളവിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഇരുപത് മിനിറ്റ് ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നു. ഹ്രസ്വസമയ കാർ പാർക്കിനുള്ളിൽ യാത്രക്കാരെ ഇറക്കാനും പിക്കപ്പ് ചെയ്യാനും ഇത് സൗകര്യമൊരുക്കും,” HIA പറഞ്ഞു.

ഹ്രസ്വകാല കാർ പാർക്കിങ്ങിനുള്ള പേയ്‌മെന്റ് കാർപാർക്കിന് മുമ്പായി സ്ഥിതി ചെയ്യുന്ന മെഷീനുകളിൽ, ലെവൽ 2-ൽ നൽകണം. കാർ പാർക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ പേയ്‌മെന്റ് ഓപ്ഷനുകളൊന്നും ലഭ്യമല്ല.  കാലതാമസമോ അസൗകര്യമോ ഒഴിവാക്കാൻ, പാർക്കിംഗിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കെട്ടിടത്തിൽ പണമടയ്ക്കുക.

ഉപഭോക്തൃ അനുഭവം, സുരക്ഷ, എന്നിവയുടെ താൽപ്പര്യത്തിലാണ് പുതിയ മാറ്റമെന്നും എച്ഐഎ കൂട്ടിച്ചേർത്തു.

Exit mobile version