ഗൾഫ് കപ്പ്: സെമിഫൈനൽ യോഗ്യത നേടി ഖത്തർ

2023 ജനുവരി 13 ന് വൈകുന്നേരം 6 മണിക്ക് ഇറാഖ് അൽ മിന ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് ഗൾഫ് കപ്പ് ഫുട്‌ബോളിൽ ഖത്തർ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് മത്സരത്തിൽ യുഎഇക്കെതിരെ സമനില പിടിച്ചു. 77 മിനിറ്റിൽ യുഎഇയുടെ ഫാബിയോ ലിമ ഗോൾ നേടിയപ്പോൾ 88 മിനിറ്റിൽ ഖത്തറിന്റെ തമീം അൽ അബ്ദുല്ല മറുപടി ഗോൾ നേടി.

ഇതോടെ ഖത്തർ സെമിഫൈനലിലേക്ക് യോഗ്യത നേടി. 2023 ജനുവരി 16 ന് വൈകുന്നേരം 4:15 ന് ഇറാഖിനെതിരെ കളിക്കും.

മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ ടോപ്പർമാരായ ബഹ്‌റൈനെ കുവൈത്തിന് തോൽപ്പിക്കാൻ കഴിയാതെ വന്നതോടെ ഖത്തർ തിങ്കളാഴ്ച ആതിഥേയരായ ഇറാഖിനെതിരെ സെമിഫൈനൽ ഉറപ്പിക്കുകയായിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version