വാരാന്ത്യത്തിൽ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട് പാർക്കിൽ മൂന്നു സിനിമകൾ പ്രദർശിപ്പിക്കും, പ്രവേശനം സൗജന്യം

“സിനിമാസ് അണ്ടർ ദ സ്റ്റാർസ്” പരിപാടിയുടെ ഭാഗമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വാരാന്ത്യത്തിൽ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക്കിൽ മൂന്ന് ആനിമേറ്റഡ് സിനിമകൾ പ്രദർശിപ്പിക്കും.

ഔട്ട്‌ഡോറിൽ നടക്കുന്ന ഈ സ്‌ക്രീനിങ്ങിലേക്കുള്ള പ്രവേശനം സൗജന്യമാണ്. റിസർവേഷനുകൾ ഇല്ലാത്തതിനാൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സീറ്റുകൾ ലഭ്യമാവുക.

ഒക്ടോബർ 17 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആദ്യ ചിത്രമായ സോങ് ഓഫ് ദി സീ (2014) പ്രദർശിപ്പിക്കും. 10 വയസ്സുള്ള ബെൻ എന്ന ആൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ചിക്കൻ റൺ (2000) എന്ന ചിത്രം പ്രദർശിപ്പിക്കും. അവസാന ചിത്രമായ സ്പിരിറ്റഡ് എവേ (2001) ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 7 മണിക്കാണ് പ്രദർശനം.

Exit mobile version