പത്ത് വർഷത്തോളം ഖത്തറിൽ ജോലി ചെയ്തിരുന്ന മുൻ പ്രവാസി നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. ഹമദ് ജനറൽ ഹോസ്പിറ്റലിൽ ഫാർമസി ടെക്‌നീഷ്യൻ ആയി ജോലി ചെയ്തിരുന്ന നീലകണ്ഠൻ ആണ് മരണപ്പെട്ടത്. 50 വയസ്സായിരുന്നു. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിൽ ജോലി രാജി വച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു.