വേനൽക്കാലത്തെ ഫുഡ് ഡെലിവറി കാറിൽ മാത്രം; നിയന്ത്രണങ്ങൾ നടപ്പാക്കി അധികൃതർ

വേനൽക്കാലത്ത് പീക്ക് സമയങ്ങളിൽ മോട്ടോർ സൈക്കിൾ ഡെലിവറിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം തുടർച്ചയായ രണ്ടാം വർഷവും രാജ്യത്ത് നടപ്പിലാക്കുന്നു. തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച്, കടുത്ത വേനൽക്കാലത്ത് ചൂടിൽ നിന്ന് സംരക്ഷണത്തിനായി ഡെലിവറി റൈഡർമാർ രാവിലെ 10 മുതൽ 3.30 വരെ കാറുകൾ മാത്രമേ ഉപയോഗിക്കാവൂ.

ജൂൺ 1 മുതൽ സെപ്‌റ്റംബർ 15 വരെ ഔട്ട്‌ഡോർ സ്‌പെയ്‌സുകളിലെ നിയമപരമായ പ്രവൃത്തി സമയം നിയന്ത്രിച്ച 2021-ലെ 17-ാം നമ്പർ മിനിസ്റ്റീരിയൽ ഡിക്രി അനുസരിച്ചാണ് നടപടി.

കൂടാതെ, വേനൽക്കാലത്ത് ഫുഡ് ഡെലിവറി കമ്പനികളും റെസ്റ്റോറന്റുകളും അവരുടെ ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ നിരവധി നടപടികൾ ആവിഷ്കരിക്കുന്നു.

ഫുഡ് ഡെലിവറി കമ്പനികളും റെസ്റ്റോറന്റുകളും ഡെലിവറി ഷെഡ്യൂളുകൾ ക്രമീകരിക്കുക, മതിയായ വിശ്രമ ഇടവേളകൾ നൽകുക, കൂളിംഗ് വെസ്റ്റുകളും ഹെൽമെറ്റുകളും പോലുള്ള ഉചിതമായ സംരക്ഷണ ഗിയർ ഉപയോഗിച്ച് റൈഡർമാരെ സജ്ജമാക്കുക തുടങ്ങിയ നിരവധി മുന്നൊരുക്കങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Exit mobile version