ഫോക്കസ് മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു


പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫോക്കസ് മെഡിക്കൽ സെൻ്ററിലെ സൗജന്യ മെഡിക്കൽ ക്യാമ്പ്. മഹാരാഷ്ട്ര മണ്ഡൽ ഖത്തറും ഫോക്കസ് മെഡിക്കൽ സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മെഡിക്കൽ ക്യാമ്പ്.


ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ഫോക്കസ് മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു മെഡിക്കൽ ക്യാമ്പ്. 100 ലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു. ഫോക്കസ് മെഡിക്കൽ സെൻ്ററിലെ നേത്ര രോഗവിഭാഗം, ഗൈനക്കോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ദന്ത രോഗം എന്നീ വിഭാഗങ്ങളിലെ വിധഗ്ധരുടെ സേവനം ക്യാമ്പിൽ ലഭ്യമായി.


എം എം ക്യൂ പ്രസിഡൻ്റ് രാകേഷ് വാഗ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് മെഡിക്കൽ സെൻ്റർ എംഡി ഇ കുഞ്ഞമ്മദ് എം എം ക്യൂ ജനറൽ സെക്രട്ടറി പരാഗ് സൊനാവാനെക്ക് പ്രിവിലേജ് കാർഡ് കൈമാറി. ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രിസിഡൻ്റ് ഇപി അബ്ദുറഹിമാൻ, ഇന്ത്യൻ കൾചറൽ സെൻ്റർ ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ മുഖ്യാതിഥിയായി.

എം എം ക്യൂ വൈസ് പ്രസിഡൻ്റ് രചന ചൗദ്ധരി, ട്രഷറർ മനിഷ് ഷാ, ജോയിൻ്റ് സെക്രട്ടറി അജയ് ദോൾ, ഫോക്കസ് മെഡിക്കൽ സെൻ്റർ മാർക്കറ്റിംഗ് വിഭാഗം മേധാവി ബിബിൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അഭിജിത്ത് സാഗർ, എച്ച് ആർ ഇഹ്‌ജാസ് എന്നിവരും പങ്കെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version