സ്തനാർബുദത്തെ നേരിടാം; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഫോക്കസ് മെഡിക്കൽ സെന്റർ

സ്തനാർബുദത്തെ നേരിടാം എന്ന ആശയത്തിൽ ഫോക്കസ് മെഡിക്കൽ സെൻ്ററിൽ വിപുലമായ രീതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ബൻഡ്സ് ഓഫ് ഖത്തറിൻ്റെയും വയനാട് കൂട്ടത്തിൻ്റെയും നേതൃത്വത്തിലാണ് രണ്ടു മെഡിക്കൽ ക്യാമ്പുകൾ കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ചത്.

ക്യാമ്പുകളിൽ നൂറിലേറെ വനിതകൾ പങ്കെടുത്തു. ഫോക്കസ് മെഡിക്കൽ സെൻ്ററിലെ ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ നാസിയ സുൽത്താനയുടെ സൗജന്യ പരിശോധനയും സംഘടിപ്പിച്ചിരുന്നു.

ബണ്ട്സ് ഓഫ് ഖത്തറിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ ഇന്ത്യൻ എംബസ്സിയുടെ സംസ്കാരിക വിദ്യാഭ്യാസ വിഭാഗത്തിൻ്റെ ആദ്യ സെക്രട്ടറിയായ സച്ചിൻ സൻകൽപ് മുഖ്യാതിഥിയായി. ഡോ ഷാമിക ഷെട്ടിയുടെ ബോധവൽകരണ ക്ലാസ്സ് മുഖ്യകർഷണമായി.

ചെറുകാട് അവാർഡ് ജേതാവായ പ്രശ്സ്ഥ എഴുത്തുകാരി ഷീല ടോമിയാണ് വയനാട് കൂട്ടം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സ്തനാർബുദ രോഗികളിൽ ഗവേഷണം നടത്തിയ ഡോക്ടർ വന്ദന വനിതകൾക്കായി പ്രത്യേക ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഐസിസി പ്രസിഡൻ്റ് ബാബുരാജ് പരിപാടിയിൽ സന്നിധനായി.
മെഡിക്കൽ രംഗത്ത് മികച്ച പാരമ്പര്യമുള്ള ഫോക്കസ് മെഡിക്കൽ സെൻ്റർ സാമൂഹികപ്രതിബന്ധിതമായ പരിപാടികളുമായി ഇനി മുന്നോട്ട് വരുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI

Exit mobile version