പാർക്കിൽ വ്യായാമം ചെയ്യാം; ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിച്ചു


ദോഹ: സമൂഹത്തിനുള്ളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എംഐഎ പാർക്കിൽ ഗ്രൂപ്പുകളായി വ്യായാമം ചെയ്യാനുള്ള ഫിറ്റ്‌നസ് ഉപകരണങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വിഭാഗം സ്ഥാപിച്ചു.

കായിക, ആരോഗ്യ സ്ഥാപനങ്ങളുടെയും ഗെബൽ ഗ്രൂപ്പ് കമ്പനിയുടെയും സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പാക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്ക് വിവിധ ഫിറ്റ്നസ് വ്യായാമങ്ങൾ ചെയ്യാൻ പാർക്കിലെ സന്ദർശകരെ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

വിവിധ പ്രായത്തിലുള്ള യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടെ 11 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് 48 ചതുരശ്ര മീറ്ററിൽ ഒരുക്കിയ വ്യായാമ കേന്ദ്രം.

ഉപകരണങ്ങൾ എങ്ങനെ ശരിയായി ഉപയോഗിക്കണം എന്നറിയാൻ ബാർകോഡ് സ്കാൻ ചെയ്യാം.  സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ വർക്ക്ഔട്ട് ഏരിയയിൽ റബ്ബർ ഫ്ലോറിംഗ് നൽകിയതായും മന്ത്രാലയം പറഞ്ഞു.

Exit mobile version